നിനക്ക് എന്നെ വേര്‍പ്പെടുത്തുവാന്‍ 72 മണീക്കുര്‍ സമയം ഞാനൊ ഒറ്റ നിമിഷത്തില്‍ നീന്നെ സ്വന്തമെന്ന് നീ എന്റെ എന്നും
Wednesday, May 2, 2007
ഒറ്റക്കണ്ണ്
നമുക്ക് ഇണങ്ങാം
കാറ്റും മഴയുമാകാം
ഞാനും നീയും
ഒറ്റക്കണ്ണാല്‍ ജീവിക്കുന്നു
കരയോടും,കടലിനോടും വിടപറയാം
നക്ഷത്രമാകാം....
എനിക്ക്-
നക്ഷത്രങ്ങളുടെ കൂടെ കാര്‍മേഘങ്ങളില്‍
ഒളിക്കാന്‍ കഴിയുന്നു
അരുവിയില്‍ മുങ്ങിക്കുളിക്കാന്‍ കഴിയുന്നു
കിളിയുടെ ചിറകില്‍ ഒളിക്കാന്‍ കഴിയുന്നു
നിനക്ക്-
നക്ഷത്രങ്ങളുടെ കൂടെ തിളങ്ങാന്‍ കഴിയുന്നു
അരുവിയുടെ കൂടെ സംഗീതമാകാന്‍ കഴിയുന്നു
കിളിയുടെ കൂട്ടില്‍ ഇണങ്ങിച്ചേരാന്‍ കഴിയുന്നു
Friday, April 6, 2007
കാമം ഓരോ തിരമാലകള്‍ക്കുശേഷവും പുതുമനിറഞ്ഞ ഒന്നായ് തീരുന്നു അണിഞ്ഞൊരുങ്ങി ആരവങ്ങള്‍ക്ക് കാതോര്‍ക്കുന്നു...
മരണം ആരേയും തിരയാതെ ആരും തിരിഞ്ഞു നോക്കാതെ ഒന്ന് തിരിയാന്‍ കഴിയാതെ ഒരു ശരീരം ഒരിറ്റ് തുളസിനീര്‍ കാത്ത് കണ്ണീരില്ലാതെ തണുത്ത മാംസമാകുന്നു
Wednesday, April 4, 2007
ഷവര്‍ ഇത് ഭൂമിയിലേതു പോലുളള മുലയൂട്ടലാണ് ഇത് മഴ പോലെ സ്നേഹമുള്ള പുരുഷനാണ്
Tuesday, March 27, 2007
ബലൂണുകളുടെ പ്രണയ കഥ ഉപ്പ് രസമേല്‍ക്കാത്ത ഉപ്പ് മാങ്ങ ഭരണിപോലെ എന്നെയും പിടികൂടി പ്രണയം ഉറുബുകള്‍ തീവണ്ടിയോടിച്ച് കളിക്കുന്ന മധുരത്തിലേക്കാണ് അവളെന്നെ ക്ഷണിച്ച്‌ത്! ആകാശത്ത് സ്നേഹത്തീന്റെ നഗ് ന രൂപം അവള്‍ കാട്ടി തരുന്നു പട്ടങ്ങളുടെ ചരടില്‍ അവളെന്നെയും ചുറ്റീ ആകാശത്തിലേക്കു പറക്കുന്നു ചുംബനങ്ങളെക്കെണ്ടു വീര്‍പ്പു മുട്ടിയ ബലൂണുകള്‍ തുരുതുരാ.. പൊട്ടുന്നു കാര്‍മേഘം മൂടി ശരാശരി ശബ്ദമുയര്‍ത്തുന്ന ഇടിയും മിന്നലുമാകുന്നു പെരുമഴക്കുശേഷം അവളെന്നില്‍ മരിചുവീഴുകയായിരുന്നു
നിനക്കുള്ളത്..... ഈ പുഷ്പം എന്നില്‍ വിരിഞ്ഞ സ്വപ്നമാണ് ഇവയെ നീ സ്വീകരിക്കുക നിന്നില്‍ നടുക ചുംബനങ്ങളീലൂടെ വളര്‍ത്തുക എന്നെയും നിന്നെയും ഒന്നിപ്പിക്കാനുള്ളത് ഇനി ഒരു വണ്ടിന്റെ ദൂരം മാത്രം