Wednesday, May 2, 2007


ഒറ്റക്കണ്ണ്

നമുക്ക് ഇണങ്ങാം
കാറ്റും മഴയുമാകാം
ഞാനും നീയും
ഒറ്റക്കണ്ണാല്‍ ജീവിക്കുന്നു
കരയോടും,കടലിനോടും വിടപറയാം
നക്ഷത്രമാകാം....
എനിക്ക്-
നക്ഷത്രങ്ങളുടെ കൂടെ കാര്‍മേഘങ്ങളില്‍
ഒളിക്കാന്‍ കഴിയുന്നു
അരുവിയില്‍ മുങ്ങിക്കുളിക്കാന്‍ കഴിയുന്നു
കിളിയുടെ ചിറകില്‍ ഒളിക്കാന്‍ കഴിയുന്നു
നിനക്ക്-
നക്ഷത്രങ്ങളുടെ കൂടെ തിളങ്ങാന്‍ കഴിയുന്നു
അരുവിയുടെ കൂടെ സംഗീതമാകാന്‍ കഴിയുന്നു
കിളിയുടെ കൂട്ടില്‍ ഇണങ്ങിച്ചേരാന്‍ കഴിയുന്നു