Friday, April 6, 2007


കാമം
ഓരോ
തിരമാലകള്‍ക്കുശേഷവും
പുതുമനിറഞ്ഞ
ഒന്നായ് തീരുന്നു
അണിഞ്ഞൊരുങ്ങി
ആരവങ്ങള്‍ക്ക്
കാതോര്‍ക്കുന്നു...

മരണം
ആരേയും തിരയാതെ
ആരും തിരിഞ്ഞു നോക്കാതെ
ഒന്ന് തിരിയാന്‍ കഴിയാതെ
ഒരു ശരീരം
ഒരിറ്റ് തുളസിനീര്‍ കാത്ത്
കണ്ണീരില്ലാതെ
തണുത്ത മാംസമാകുന്നു

Wednesday, April 4, 2007

ഷവര്‍
ഇത് ഭൂമിയിലേതു പോലുളള
മുലയൂട്ടലാണ്
ഇത് മഴ പോലെ
സ്നേഹമുള്ള പുരുഷനാണ്