Tuesday, March 27, 2007

ബലൂണുകളുടെ പ്രണയ കഥ
ഉപ്പ് രസമേല്‍ക്കാത്ത
ഉപ്പ് മാങ്ങ ഭരണിപോലെ
എന്നെയും പിടികൂടി പ്രണയം
ഉറുബുകള്‍
തീവണ്ടിയോടിച്ച്‌ കളിക്കുന്ന
മധുരത്തിലേക്കാണ്
അവളെന്നെ ക്ഷണിച്ച്‌ത്!
ആകാശത്ത്
സ്നേഹത്തീന്റെ നഗ് ന രൂപം
അവള്‍ കാട്ടി തരുന്നു
പട്ടങ്ങളുടെ ചരടില്‍
അവളെന്നെയും ചുറ്റീ
ആകാശത്തിലേക്കു പറക്കുന്നു
ചുംബനങ്ങളെക്കെണ്ടു
വീര്‍പ്പു മുട്ടിയ ബലൂണുകള്‍
തുരുതുരാ.. പൊട്ടുന്നു
കാര്‍മേഘം മൂടി
ശരാശരി ശബ്ദമുയര്‍ത്തുന്ന
ഇടിയും മിന്നലുമാകുന്നു
പെരുമഴക്കുശേഷം
അവളെന്നില്‍ മരിചുവീഴുകയായിരുന്നു

10 comments:

എം. മുഹമ്മദ് ഷാഫി said...

manasil vallathe kondu mashe....njangale ningal engane avishkarichu....oru baloonillile jeevithamayirunnu njangaludethu...thax....njangale avishkaricha manasinu ....

Sophy said...

pranayam kiniyunna manasukalude sangamam alankarithayillathe avatharippichirikkunnu. pranayam marichu veezhunnu. pinne uyarthezhunnelkkunnu. veendum marikkunnu. perpetuality of love.

Rejeesh P said...

നല്ല കഴിവുകള്‍ എപ്പോഴും മറ്റുള്ളവര്‍ക്കു കൂടി ആസ്വാദ്യകരമാക്കാന്‍ ഇനിയും എല്ലാ നന്മകളും നേരുന്നു.

ധ്വനി | Dhwani said...

''ഉപ്പ് രസമേല്‍ക്കാത്ത
ഉപ്പ് മാങ്ങ ഭരണിപോലെ
എന്നെയും പിടികൂടി പ്രണയം...
പെരുമഴക്കുശേഷം
അവളെന്നില്‍ മരിചുവീഴുകയായിരുന്നു ''

നല്ല കവിത!
സെറ്റിഗ്സ് ല്‍ പൊയി ടെസ്റ്റ് ഫോണ്ട് സൈസ് കുറയ്ക്കുകയും പോസ്റ്റ് ഹെഡ്ഡിങ്ങ് കളര്‍ ഇത്തിരി ലൈറ്റ് ആക്കുകയും ചെയ്താല്‍ നന്നായിരിക്കും

മയൂര said...

നന്നായിട്ടുണ്ട്.....

G.MANU said...

good lines

Saji Writer said...

Your poetry has a narrative freshness which is inquisitive and meaningful. 'The love-story of the Balloons'?! is simply beautiful...i adore the poetic spark in U...carry on friend..best wishes!
http://www.readersmeet.blogspot.com &
http://www.my.opera.com/sajiwriter/blog

shivasoorya said...

paadaan kaziyillennu paranjatinu kshemikkuka satyam paranjaal vayichu kazinjappol njan 'Red Balloon' kandataanu ormichatu.The imagery used is unique and exemplary.uppumanga bharaniyum,teevandiyodikkunna urumbukalum,veerppumuttiya balloonukalum vslarey savisheshamaya pranaya chinnangal.uppum urumbum recurrring images aanalley other poems. very good .kooduthalaayaal review polakum

Anonymous said...

stabilize serving cleaning ceal encroaching madhya roadmaps htmlgamon aristo prater totaled
lolikneri havaqatsu

arun chandra babu said...

good work... keep writing.......